കോഴിക്കോട്: റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിന് സമീപം വടക്കോടിത്തറ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.
കേൾവിക്കുറവുള്ള ഇർഫാൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ 8.18ന് എത്തിയ ഗുഡ്‌സ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിൻ വരുന്ന ശബ്‌ദം കേൾക്കാൻ ഇർഫാന് സാധിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |