പാചകം ചെയ്യുന്നതിനേക്കാൾ മിക്കവരെയും ബുദ്ധിമുട്ടിക്കുന്ന കാര്യം സവാള അരിയുന്നതാണ്. ഒരു കഷ്ണം സവാള മുറിക്കുമ്പോൾ തന്നെ കണ്ണിൽ നിന്ന് കുടു കുടെ വെള്ളം വരുന്ന നിരവധി പേരുണ്ട്. എന്നാൽ കണ്ണിൽ നിന്ന് വെള്ളം വരാതെ എത്ര സവാള വേണമെങ്കിലും അരിയാൻ സാധിക്കും. എങ്ങനെയെന്നല്ലേ?
അതിനുചില പൊടിക്കൈകളുണ്ട്. സവാളയുടെ തൊലി കളഞ്ഞ ശേഷം ഒരു പാത്രത്തിലിട്ട് പത്ത് മിനിട്ട് അടച്ച് ഫ്രിസറിൽ വയ്ക്കുക. ഫ്രിഡ്ജിലാണെങ്കിൽ ഒരു അരമണിക്കൂർ വയ്ക്കുക. ഇനി കൂളായി, കണ്ണിൽ നിന്ന് വെള്ളം വരാതെ എത്ര സവാള വേണമെങ്കിലും അരിയാൻ സാധിക്കും.
തൊലി കളഞ്ഞ ശേഷം കുറച്ച് സമയം തണുത്ത വെള്ളത്തിലിട്ട് വച്ച ശേഷം സവാള അരിയുക. അപ്പോഴും കണ്ണിന് നീറ്റലിന് കുറവുണ്ടാകും. സവാളയുടെ വേരിന്റെ ഭാഗം വട്ടത്തിൽ കട്ട് ചെയ്തുകളയുക. ശേഷം തൊലി കളഞ്ഞ് അരിയാം.
സവാള നാല് കഷ്ണങ്ങളാക്കുക. ശേഷം കുറച്ച് സമയം മാറ്റിവയ്ക്കാം. ഇനി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളായി അരിയാം. ചെറിയുള്ളിയുടെ തൊലി കളയാനും ചില പൊടിക്കൈകളുണ്ട്. കുറച്ച് സമയം വെള്ളത്തിലിട്ട് വച്ച ശേഷം തൊലി കളഞ്ഞാൽ മതി. കണ്ണ് നീരില്ല. സവാള അരിയുമ്പോൾ വയ്ക്കാനുള്ള കണ്ണടകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |