ആറ്റിങ്ങൽ: പാചകത്തിനുള്ള എണ്ണയുടെ വില കൂടിയതോടെ ചായയ്ക്കൊപ്പം വാങ്ങുന്ന പൊരിപ്പുസാധനങ്ങളുടെ വിലയും ഏറുന്നു. എണ്ണയ്ക്കൊപ്പം പച്ചക്കറി, തേങ്ങ തുടങ്ങിയവയുടെ വിലയും ഏറിയതാണ് വിലവർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ദിവസം വരെ 10 രൂപയ്ക്ക് ലഭിച്ചിരുന്ന ഉഴുന്നുവട, ഉള്ളിവട, പരിപ്പുവട, ബജികൾ, സമോസ തുടങ്ങിയവയ്ക്ക് ഇപ്പോൾ 12 മുതൽ 15 വരെയാണ് വില. സവാള, തക്കാളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, ക്യാപ്സിക്കം തുടങ്ങിയ ചേരുവകൾക്കും വിലകയറിത്തുടങ്ങി.
ഓണത്തിന് എണ്ണവിലയിൽ 100 രൂപവരെ വർദ്ധനവാണ് ഉണ്ടായത്. 230മുതൽ 250 വരെ വാങ്ങുന്നുണ്ട്. എണ്ണയ്ക്കും തേങ്ങയ്ക്കും വില ഇനിയും കൂടിയാൽ പൊരിപ്പിന് ഇനിയും വില കൂടുമെന്നാണ് ചെറുകിട കച്ചവടക്കാരുടെ പക്ഷം. എന്നാൽ, വിലയേറിയ ചേരുവകൾ വേണ്ടാത്ത ഇലയട, വയനയില അപ്പം എന്നിവയും ചിലരുടെ വിലവർദ്ധന പട്ടികയിലുണ്ട്. എങ്കിൽപ്പിന്നെ ചായമാത്രമായി കുറയ്ക്കെണ്ടെന്നാണ് ചില വ്യാപാരികളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |