കൊച്ചി: ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ഭാഗവും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഓട്ടോ ഒ.ഇ.എമ്മുമായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ) 2024 ഒക്ടോബർ 15 മുതൽ 17 വരെ നടക്കും. പ്രമോട്ടർമാരുടെ 142,194,700 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,865 രൂപ മുതൽ 1,960 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 7 (ഏഴ്) ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് ഏഴിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ്, സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എച്ച്.എസ്.ബി.സി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെ.പി. മോർഗൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |