പുത്തൂർ: പൂവറ്റൂർ ദേവി വിലാസം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ശ്രീ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തംഗം എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി. രാജേന്ദ്രൻ,പ്രിൻസിപ്പൽ ബി.പ്രിയാകുമാരി,ഹെഡ്മാസ്റ്റർ എസ്.ശ്യാംകുമാർ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി.സന്തോഷ് കുമാർ,അദ്ധ്യാപകരായ ബി.സുരേഷ്, വി.സന്ധ്യ മോൾ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ജൈവരീതിയിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ ,സ്കൂൾ ഉച്ചഭക്ഷണം പദ്ധതിക്കായി നൽകി. ഏകദേശം 40 സെന്റിലായി വിവിധ തരം വാഴകൾ, മരച്ചീനി , വഴുതന ,വെണ്ട, പച്ചമുളക്, അമരയ്ക്ക, വെള്ളരി,ചീര എന്നിവ കൃഷി ചെയ്തിട്ടുണ്ട്. സ്കൂളിലെ എൻ.എസ്.എസ് , സ്കൗട്ട് ആൻഡ് ഗൈഡ്,എസ്.പി.സി ,ലിറ്റിൽ കൈറ്റ് ,ജെ.ആർ.സി എന്നീ യൂണിറ്റുകൾക്കാണ് ഇതിന്റെ പരിപാലന ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |