കൊല്ലം: കൊല്ലം പോർട്ടിൽ നിന്ന് ലക്ഷദ്വീപിലേക്ക് പരമ്പരാഗത യാനങ്ങളിൽ ചരക്ക് സർവീസ് ആരംഭിക്കാനുള്ള സ്വപ്നം വീണ്ടും സജീവമാകുന്നു. നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ കേരള മാരിടൈം ബോർഡ് കൊല്ലം റീജിണൺ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാരിടൈം സമ്മിറ്റിൽ പങ്കെടുത്ത സംരംഭകർ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചു.
കൊല്ലം തീരത്ത് നിന്ന് ആഴക്കടലിലേക്ക് ക്രൂയിസ് സർവീസിന്റെ സാദ്ധ്യതയും യോഗത്തിൽ ഉയർന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകളും ചർച്ച ചെയ്തു. കൊല്ലം പോർട്ട് ഓഫീസർ ഇൻ ചാർജ് ക്യാപ്ടൻ പി.കെ.അരുൺകുമാർ കേന്ദ്ര സർക്കാർ കൊണ്ടുവന്ന സാഗർസേതു വെബ്സൈറ്റിനെ കുറിച്ചും വിഴിഞ്ഞം പോർട്ടിലെ സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. കൊല്ലം പോർട്ടിലെ സൗകര്യങ്ങൾ പർസർ ആർ.സുനിൽ വിശദമാക്കി. അഡ്വ. നാനോമാത്യു മാരിടൈം നിയമങ്ങൾ അവതരിപ്പിച്ചു.
യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇറക്കുമതി കൊല്ലം തുറമുഖം വഴിയാക്കണം
ഭക്ഷ്യവസ്തുക്കളുടെ പരിശോധനയ്ക്ക് പ്ലാന്റ് ക്വാറന്റയിൻ സംവിധാനം ആരംഭിക്കണം
സംരംഭകരുടെ യോഗം നിശ്ചിത ഇടവേളയിൽ നടത്തണം
ചെറിയ യാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ഡ്രൈ ഡോക്ക് സ്ഥാപിക്കണം
നീണ്ടകര മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ ഹൈഡ്രോഗ്രാഫിക് സർവേ അടക്കമുള്ള പുതിയ കോഴ്സുകൾ ആരംഭിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |