കരുനാഗപ്പള്ളി: കേരള ജനകീയ ഉപഭോക്തൃ സമിതി കരുനാഗപ്പള്ളി താലൂക്ക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗൺ ക്ലബ്ബിൽ വെച്ച് പ്രവർത്തക കൺവെൻഷനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ മുൻ ചെയർമാൻ എം.അൻസാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ പി.സി.അനിൽകുമാർ പാചക വാതക വിതരണവും ഉപഭോക്താക്കളും , റേഷൻകാർഡ്, റേഷൻവിതരണം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നയിച്ചു. താലൂക്ക് പ്രസിഡന്റ് ഷിഹാബ് എസ്. പൈനുംമൂട് അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ.സുഗതൻ ചിറ്റുമല മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ലൈക്ക് പി.ജോർജ് പുതിയ അംഗങ്ങൾക്ക് ഐ.ഡി.കാർഡ് വിതരണം ചെയ്തു. ,എ.നസീംബീവി, കല്ലട വിമൽകുമാർ, ജോസഫ് ജോൺ എന്നിവർ സംസാരിച്ചു. ബി.ശ്യാം ചന്ദ്രൻ സ്വാഗതവും സി.പി.സാനു കുമാർ നന്ദിയും പറഞ്ഞു. ഷിഹാബ് എസ്.പൈനുംമൂട്(പ്രസിഡന്റ് ), എ.മുഹമ്മദാലി (വൈസ് പ്രസിഡന്റ് ), ബി.ശ്യാംചന്ദ്രൻ(സെക്രട്ടറി ), അശ്വതിഅജി (ജോ.സെക്രട്ടറി) , സി.പി.സാനുകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |