തൃശൂര്‍: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോട് അനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഒഫ് പാലിയേറ്റീവ് കെയറിന്റെയും (എസ്.എ.പി.സി) ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ തൃശൂരില്‍ നടത്തി. തെക്കെ ഗോപുരനടയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യത്തില്‍ തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവി ഇളങ്കോ വാക്കത്തോണിന്റെ ഫ്‌ളാഗ് ഓഫ് ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അദ്ധ്യക്ഷനായി. സമാപന സമ്മേളനം തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആല്‍ഫ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ദിനാചരണ സന്ദേശം നല്‍കി. ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം ഇന്ദിര ശിവരാമന്‍, എസ്.എ.പി.സി സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍ വിജിന്‍ വില്‍സന്‍, സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഒഫ് പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ വിസ്മയ വേണുഗോപാല്‍ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |