പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബി.പി.ഇ.എഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി 10 മുതൽ 18 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഇ.ജെ-5 സെക്ഷനിൽ ഹാജരാകണം.
തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന പി.ജി.ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് 21വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം,കാലാവധി: ഒരു വർഷം,സമയം: രാവിലെ 7 മുതൽ 9 വരെ,കോഴ്സ് ഫീസ്: 19500രൂപ,അപേക്ഷ ഫീസ്: 100 രൂപ. ഫോൺ: 04712302523.
എം.ജിസർവകലാശാലാ
പരീക്ഷകൾ മാറ്റി
11ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.
പരീക്ഷാ തീയതി
നാലാംസെമസ്റ്റർ എംഎ, എംഎസ്സി,എംകോം,എംസിജെ,എം.എസ്.ഡബ്ല്യു,എം.ടി.എ,എം.ടി.ടി.എം,എം.എച്ച്.എം,എം.എം.എച്ച് (സി.എസ്.എസ്),(2018 അഡ്മിഷൻ സപ്ലിമെന്ററി,2015 മുതൽ 2027 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷ 25ന്.
അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2023 അഡ്മിഷൻ റെഗുലർ,2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി)പരീക്ഷ 18ന്.
മോഡൽ രണ്ട് ബി.എ,ബി.എസ്സി,.ബികോം (1998 മുതൽ 2008 വരെ അഡ്മിഷനുകൾ സ്പെഷ്യൽ മെഴ്സി ചാൻസ്,അദാലത്ത് സ്പെഷ്യൽ മെഴ്സി ചാൻസ് 2018) പരീക്ഷ 16ന്.
മൂന്നാം സെമസ്റ്റർ എം.എ (എച്ച്.ആർ.എം 2023 അഡ്മിഷൻ റെഗുലർ,2021,2022 അഡ്മിഷനുകൾ സപ്ലിമെന്ററി),(എം.എച്ച്.ആർ.എം 2020 അഡ്മിഷൻ സപ്ലിമെന്ററി,2019 ആദ്യ മെഴ്സി ചാൻസ്,2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷ 28ന്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |