കൊച്ചി: ഉത്സവകാലത്ത് ഹീറോ മോട്ടോകോർപ്പ് ഓഫറുകൾ പ്രഖ്യാപിച്ചു. 'ശുഭ് മുഹൂർത്ത് ആയാ, ഹീറോ സാത്ത് ലായാ' എന്ന പ്രചാരണവും അവതരിപ്പിച്ചു.
ഹീറോ മോട്ടോകോർപ്പിന്റെ പ്രീമിയം ഔട്ട് ലെറ്റുകളിൽ പ്രത്യേക എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ, 4.99 ശതമാനം വരെ പലിശ നിരക്കുകൾ, 1999 രൂപ വരെയുള്ള ഡൗൺ പെയ്‌മെന്റ് തുടങ്ങിയ ഓഫറുകളാണ് നൽകുന്നത്.
സ്‌കൂട്ടറുകൾക്ക് പ്രത്യേക ഓഫറുകളുമുണ്ട്. ഡസ്റ്റിനി പ്രൈ, സൂം കോമ്പാറ്റ് എഡിഷൻ അല്ലെങ്കിൽ പ്ലഷർ പ്ളസ് എക്‌സ്‌ടെക് എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
അഞ്ചുവർഷത്തെ വാറന്റിയും നൽകും. 7,777 രൂപ വരെ മൂല്യമുള്ള ഹീറോ ഗുഡ് ലൈഫ് ആനുകൂല്യങ്ങൾ, 777 രൂപയ്ക്ക് ഇൻഷ്വറൻസ്, 7 കോം പ്ലിമെന്ററി സർവീസുകൾ തുടങ്ങിയവും നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |