തിരുവനന്തപുരം: വർക്കലയിൽ മദ്ധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചത്. മൈതാനം പൊലീസ് സ്റ്റേഷൻ റോഡിലാണ് സംഭവം. കടയുടെ വരാന്തയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയിലും തലയിലും ക്ഷതമേറ്റിട്ടുണ്ട്. കൊലപാതകമാണെന്നാണ് സൂചന. സംഭവത്തിൽ വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |