കാസർഗോഡ്: മയക്കുമരുന്നുകളും തോക്കുമായി പിടികൂടിയ മലപ്പുറത്തെ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഷാക്കിബിന്റെ ഫോൺ പരിശോധിച്ച പൊലീസുകാർ ഞെട്ടി. കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശിയായ മുഹമ്മദിനെ ആഗസ്റ്റ് മൂന്നിനാണ് തൃക്കണ്ണക്കാട് കടപ്പുറത്തിനടുത്ത് നിന്ന് വാഹനത്തിൽ നിന്നും പൊലീസ് പൊക്കുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ബേക്കൽ പൊലീസ് മുഹമ്മദിന്റെ ഫോൺ പരിശോധിച്ചത്. മുഹമ്മദിന്റെ ഫോണിലേക്ക് വന്നിരിക്കുന്ന കോളുകളും സന്ദേശങ്ങളുമെല്ലാം പെൺകുട്ടികളുടേതാണ് എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ഈ പെൺകുട്ടികളെല്ലാം മുഹമ്മദിന്റെ ഫോണിലേക്ക് വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിരിക്കുന്നത് മയക്കുമരുന്നുകൾ ആവശ്യപ്പെട്ടുകൊണ്ടാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇക്കൂട്ടത്തിൽ മുഹമ്മദിനൊപ്പം കോളേജിൽ പഠിക്കുന്നവരും, ഇയാളുടെ പരിചയക്കാരുമായ പെൺകുട്ടികളും ഉണ്ട്. ഇങ്ങനെ മുഹമ്മദുമായി ബന്ധപ്പെട്ട പെൺകുട്ടികൾക്കെല്ലാം മയക്കുമരുന്നുകളുടെ പേരുകളും അളവുകളും ഹൃദിസ്ഥമാണ്. 'മരുന്ന്' എപ്പോൾ കിട്ടുമെന്നും അതിനായി തങ്ങൾ എവിടേക്കാണ് വരേണ്ടതെന്നുമാണ് പെൺകുട്ടികൾക്ക് അറിയേണ്ടത്.
വില കൂടിയതും വീര്യം കൂടിയതുമായ മയക്കുമരുന്നുകളാണ് ഇയാളുടെ കൈവശമുള്ളത്. ഇത്തരം മരുന്നുകൾ തന്നെയാണ് പെൺകുട്ടികൾക്ക് വേണ്ടതും. മയക്കുമരുന്ന് വില്പനയ്ക്കുള്ള ഒരു മറ മാത്രമാണ് മുഹമ്മദിന് കോളേജ് പഠനം. മുഹമ്മദിന്റെ വീട്ടുകാരെല്ലാം അതിസമ്പന്നരുമാണ്. ബേക്കലിലെ കുപ്രസിദ്ധ മയക്കുമരുന്ന് വില്പനക്കാരനായ കത്തി അഷ്‌റഫുമായി അടുത്ത ബന്ധമാണ് മുഹമ്മദിന് ഉള്ളത്.
ചുരുക്കത്തിൽ കോഴിക്കോട്ടെ മയക്കുമരുന്ന് രാജാവ് തന്നെയാണ് മുഹമ്മദ് ഷാക്കിബ്. എം.ഡി.എം.എ എന്നും 'എക്സ്റ്റസി' എന്നും അറിയപ്പെടുന്ന വീര്യം കൂടിയ അതിമാരകമായ മയക്കുമരുന്നാണ് മുഹമ്മദിന്റെ കൈയിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ഈ കോളേജ് വിദ്യാർത്ഥിയുടെ മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചുള്ള കൂടുതൽ അന്വേഷണത്തിലാണ് കാസർഗോഡ്, ബേക്കൽ പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |