അടൂർ : മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഏനാത്ത് മഹാദേവർ ക്ഷേത്രത്തിന്റെ പരിസരത്തുള്ള ഇടത്താവളത്തിൽ ഒരുക്കങ്ങൾ ഒന്നുമായില്ല. അയ്യപ്പൻമാർക്ക് വിരിവയ്ക്കാനുള്ള സൗകര്യം മുതൽ ശൗചാലയം വരെ ക്രമീകരിക്കേണ്ടിയിരിക്കുന്നു.
എം.സി റോഡിലെ പ്രധാന ഇടത്താവളമായിട്ടും അവഗണിക്കപ്പെടുകയാണ്.
ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2011ലാണ് ഇടത്താവളവും ടോയ്ലെറ്റ് കെട്ടിടവും നിർമ്മിച്ചത്. ശൗചാലയത്തിലേക്ക് പോകുന്നഭാഗം കാടുകയറിയ നിലയിലുമാണ്. ഇവിടെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
ദേവസ്വം ബോർഡ് ഇടത്താവളമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മഹാദേവർ ക്ഷേത്രത്തിനു മുന്നിൽ ശബരിമല ഇടത്താവളം എന്ന ബോർഡ് വച്ചിട്ടില്ല.
തീർത്ഥാടകരുടെ ആവശ്യങ്ങൾ പരിഗണിച്ച് ചെയ്യേണ്ട പ്രവർത്തനങ്ങൾ ഒന്നു തന്നെ ഇവിടെ നടക്കാറില്ല. ജില്ലാ പഞ്ചായത്ത് ഇടത്താവളത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം മുൻപുതന്നെ തീർത്ഥാടകർക്കിടയിലുണ്ട്. തമിഴ്നാട് - തിരുവനന്തപുരം ഭാഗത്തു നിന്ന് വരുന്ന അയ്യപ്പൻമാർക്ക് കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ കൈപ്പട്ടൂർ - പത്തനംതിട്ട റോഡിലെ ഉഴുവത്ത്, ഓമല്ലൂർ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇടത്താവളമുള്ളത്. വർഷങ്ങളായി ഏനാത്ത് ഇടത്താവളത്തിനോട് അധികൃതർ അനാസ്ഥ കാട്ടുകയാണ്.
എം.സി റോഡിലെ പ്രധാനപ്പെട്ട ഇടത്താവളമായിട്ടും അവഗണന തുടരുകയാണ്. മണ്ഡലകാലം അടുത്തതിനാൽ അടിയന്തരമായി നവീകരണ പ്രവർത്തനങ്ങൾ നടത്തണം.
അനിൽ മാവിള
ബി.ജെ.പി ഏനാത്ത് മേഖലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |