ഫഹദ് ഫാസിൽ, വടിവേലു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാരീസൻ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത്. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്ക് പ്രാധാന്യമുള്ള റോഡ് മൂവിയായിരിക്കും എന്ന് പോസ്റ്റർ വ്യക്തമാക്കുന്നു. ഒരു പഴയ ബൈക്കിൽ പോകുന്ന ഫഹദിനെയും വടിവേലുവിനെയും പോസ്റ്ററിൽ കാണാം. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി. ചൗധരിയാണ് നിർമ്മാണം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ മാമന്നൻ എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് വടിവേലു അവതരിപ്പിച്ചത്. ഉദയനിധി സ്റ്റാലിനായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രതിനായകനായി എത്തിയത് ഫഹദ് ഫാസിലും. വേറിട്ട കഥാപാത്രവുമായി ഫഹദും വടിവേലുവും എത്തുന്ന മാരീസൻ സൂപ്പർഗുഡ് ഫിലിംസിന്റെ 98-ാം ചിത്രം കൂടിയാണ്. കലൈസെൽവൻ ശിവജിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗും സംഗീത സംവിധാനം യുവൻ ശങ്കർരാജയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |