കാന്താരയിലൂടെ വലിയ ജനശ്രദ്ധ നേടിയ ഋഷഭ് ഷെട്ടി ഇനി ഹനുമാൻ. പാൻ-ഇന്ത്യൻ ബ്ലോക് ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ്മ ഒരുക്കുന്ന ജയ് ഹനുമാനിൽ നായകനായി ദേശീയ അവാർഡ് ജേതാവായ കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടി എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം. പ്രശാന്ത് വർമ്മ- ഋഷഭ് ഷെട്ടി- മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ട് പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി ജയ് ഹനുമാനെ മാറ്രാനുള്ള ഉദ്യമത്തിലാണ് . കൈയിൽ ശ്രീരാമന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, ഇരിക്കുന്ന ഹനുമാൻ എന്ന കഥാപാത്രമായി ഋഷഭ് ഷെട്ടിയെ പോസ്റ്ററിൽ കാണാം.
ഈ ആകർഷകമായ പോസ്റ്റർ ഋഷഭിന്റെ ബലിഷ്ഠമായ ശരീരത്തോടൊപ്പം ഹനുമാന്റെ അഗാധമായ ഭക്തിയും ശക്തിയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് ഒരുക്കാൻ പോകുന്നത്. നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ബിഗ്ബഡ്ജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുക. പി.ആർ.ഒ- ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |