ദീപാവലി ദിനത്തിൽ ഏവർക്കും ആശംസ നേർന്ന് പുഷ്പ രാജും ശ്രീവല്ലിയും . ചങ്കുറപ്പിന്റെ പര്യായമായ പുഷ്പയുടെ ഭരണം ഡിസംബർ 5ന് തിയേറ്ററുകളിൽ ആരംഭിക്കും. അല്ലു അർജുൻ ചിത്രമായ 'പുഷ്പ: ദ റൈസി'ന്റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്പ 2: ദ റൂൾ' ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. പുഷ്പ രാജും ശ്രീവല്ലിയുമായി അല്ലു അർജുനും രശ്മിക മന്ദാനയും വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ : ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടി. 'പുഷ്പ 2: ദ റൂൾ' ഇതിന്റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്രിംഗ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ദേവി ശ്രീ പ്രസാദ് സംഗീതവും മിറെസ്ലോ ക്യൂബ ബ്രോസെക് ഛായാഗ്രഹണവും നിർവഹിക്കുന്നു.ഇ 4 എന്റർടെയ്ൻമെന്റാണ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ ആതിര ദിൽജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |