കൊച്ചി: എച്ച്.ഡി.എഫ്.സി ബാങ്ക് പിന്തുണയ്ക്കുന്ന ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. ഐപിഒയിലൂടെ 12,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2,500 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടർമാരുടെ, ഓഹരി ഒന്നിന് പത്ത് രൂപ വീതം മുഖവിലയുള്ള 10,000 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ബിഎൻപി പാരിബാസ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡവൈസേഴ്സ് ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡ്വൈസറി, സെക്യൂരിറ്റീസ് (ഇന്ത്യ) , നുവാമ വെൽത്ത് മനേജ്മെന്റ് ലിമിറ്റഡ്, യുബിഎസ് സെക്യൂരിറ്റീസ് ഇന്ത്യ എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മനേജർമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |