തിരുവനന്തപുരം: തലസ്ഥാനത്തെ ഏഴ് വേദികളിൽ നാളെ മുതൽ വ്യാഴാഴ്ച വരെ രാംപൂർ വാർസി ബ്രദേഴ്സിന്റെ സൂഫി ഖവാലി സംഗീത പരിപാടി നടത്തും. പ്രശസ്ത വാർസി സഹോദരൻ മുഹമ്മദ് ഖാൻ വാർസിയാണ് പരിപാടി നയിക്കുന്നതെന്ന് സംഘാടകരായ സ്പിക്മാക്കെയുടെ സംസ്ഥാന കോഓർഡിനേറ്റർ വേലായുധക്കുറുപ്പ് പറഞ്ഞു.
ഇസ്ളാം സൂഫികളുടെ സവിശേഷ സംഗീതപരിപാടിയാണ് ഖവാലി.സൂഫി കാവ്യാലാപനത്തിൽ പ്രഗത്ഭരായ വാരിസ് നവാസ്,അർഷദ്,ഇഖ്ലാസ് ഹുസൈൻ,മുഹമ്മദ് നാഖ്.വി,മുഹമ്മദ് ഫൈസ്,രഹത് ഹുസൈൻ എന്നിവരാണ് വേദിയിൽ അണിനിരക്കുന്നത്.
നാളെ വൈകിട്ട് 3.30ന് വിളപ്പിൻശാല കോളേജ് ഒഫ് ആർക്കിടെക്ചറിലും 5ന് രാവിലെ 10.30ന് പട്ടം ആര്യാ സെൻട്രൽ സ്കൂളിലും വൈകിട്ട് 3.30ന് പാപ്പനംകോട്ടെ നിസ്റ്റ് ക്യാമ്പസിലും വൈകിട്ട് 6ന് പൂജപ്പുര രാജീവ് ഗാന്ധി ബയോടെക്നോളജി ക്യാമ്പസിലും 6ന് ഉച്ചയ്ക്ക് 2ന് തൈക്കാട് സ്വാതിതിരുനാൾ സംഗീത കോളേജിലും വൈകിട്ട് 6ന് വലിയമലയിലെ സ്പെയ്സ് ഇൻസ്റ്റിറ്റ്യൂട്ടിലും 7ന് രാവിലെ 8.30ന് പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിലുമാണ് പരിപാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |