കൊച്ചി: കുസാറ്റ് തൃക്കാക്കര ക്യാമ്പസിൽ മാലിന്യം തള്ളിയ രണ്ടുപേരെ സെക്യൂരിറ്റി ജീവനക്കാർ പൊലീസിലേൽപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെ കാറിലെത്തി ക്യാമ്പസിലേക്ക് മാലിന്യമെറിഞ്ഞ കണ്ണൂർ കുടിയാന്മല നമ്പിയങ്കണ്ടിയിൽ വീട്ടിൽ എസ്.എൻ. അഹിം, പാലക്കുഴിയിൽ വീട്ടിൽ അശ്വിൻ തോമസ് എന്നിവരാണ് പിടിയിലായത്. ക്യാമ്പസിന് സമീപത്തുള്ള ഫ്ളാറ്റിലെ താമസക്കാരാണ് ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |