ലണ്ടൻ : ബ്രിട്ടനിലെ പുതിയ പ്രതിപക്ഷ നേതാവായി മുൻ വനിതാ, സമത്വ വകുപ്പ് മന്ത്രി കെമി ബെയ്ഡനോക്കിനെ തിരഞ്ഞെടുത്തു. കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ കണ്ടെത്താൻ നടന്ന ഉൾപാർട്ടി തിരഞ്ഞെടുപ്പിൽ 53,806 വോട്ടുകൾ നേടി കെമി വിജയിച്ചു.
എതിരാളിയായ മുൻ ആരോഗ്യ മന്ത്രി റോബർട്ട് ജെൻറിക്ക് 41,388 വോട്ട് നേടി. ജൂലായ് 24നാണ് പാർട്ടിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയകൾ തുടങ്ങിയത്. മറ്റ് നാല് സ്ഥാനാർത്ഥികൾ വിവിധ റൗണ്ടുകളിലായി പുറത്തായി. ജൂലായിലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ പ്രധാനമന്ത്രി ഋഷി സുനക് നേതൃസ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് കൺസർവേറ്റീവ് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |