കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് അമേരിക്കൻ ഓഹരി വിപണി റെക്കാഡ് ഉയരത്തിലെത്തി. എസ്. ആൻഡ് പി 500, നാസ്‌ദാക്ക് എന്നിവ റെക്കാഡ് ഉയരത്തിലെത്തി. ഡൗ ജോൺസ് 1,300 പോയിന്റാണ് വ്യാപാരത്തിന്റെ തുടക്കത്തിൽ മുന്നേറിയത്. ടെസ്‌ലയുടെ ഓഹരികളുടെ വിലയിൽ 14 ശതമാനം വർദ്ധനയുണ്ടായി. ആമസോണിന്റെ ഓഹരി വിലയും റെക്കാഡ് ഉയരത്തിലെത്തി. വൻകിട ബാങ്കുകൾ മുതൽ ചെറുകിട സ്‌റ്റാർട്ടപ്പുകളുടെ വരെ വിലയിൽ വൻ മുന്നേറ്റമാണ് ദൃശ്യമായത്. ട്രംപിന്റെ വരവോടെ അമേരിക്കൻ ബിസിനസ് ലോകം വലിയ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയാണ് നിക്ഷേപകർക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |