ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ നവംബർ 13 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ
ഡിസംബർ 26 ലേക്കും നവംബർ 20 ലെ പരീക്ഷ 2025 ജനുവരി 16 ലേക്കും മാറ്റി വച്ചു.
നവംബർ 20 ന് പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖവും മാറ്റിവച്ചു.
വിശദവിവരങ്ങൾ പി.എസ്.സി. വെബ്സൈറ്റിൽ.
അഭിമുഖം
വയനാട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി
നമ്പർ 302/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 8 ന് പി.എസ്.സി. കണ്ണൂർ
ജില്ലാ ഓഫീസിൽ വച്ചും നവംബർ 29 ന് കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും.
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽൽ ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ)
(കാറ്റഗറി നമ്പർ 406/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 14 ന്
പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇതേ തസ്തികയിലേക്ക് നവംബർ 13 തീയതിയിൽ
നിന്നും മാറ്റിവച്ച അഭിമുഖത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ മെഡിക്കൽ ഓഫീസർ (കാറ്റഗറി നമ്പർ 483/2022)
തസ്തികയിലേക്ക് 14, 15 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും
പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇതേ തസ്തികയിലേക്ക് നവംബർ 13 തീയതിയിൽ
നിന്നും മാറ്റിവച്ച അഭിമുഖത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5
വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
ഇന്റേൺഷിപ്പിന് അസാപ്പിന്റെ പോർട്ടലും ആപ്പും
തിരുവനന്തപുരം: എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കാൻ അസാപ്പിന്റെ പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും സജ്ജമായി. കേരളത്തിലും പുറത്തുമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, തദ്ദേശവകുപ്പുകൾ, ബഹുരാഷ്ട്ര കമ്പനികൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പിനും തൊഴിലിനുമുള്ള വിവരങ്ങളെല്ലാം 'അസാപ് കരിയർ ലിങ്ക് " എന്ന ഓൺലൈൻ പോർട്ടലിൽ ലഭ്യമാവും.എ.ഐ സാങ്കേതികവിദ്യയുപയോഗിച്ച് ഫിൽറ്ററിംഗ്, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ, സെലക്ഷൻ പ്രക്രിയകൾ, പ്രൊഫൈൽ ട്രാക്കിംഗ് സൗകര്യങ്ങൾ https://careerlink.asapkerala.gov.in ലുണ്ട്. ഫോൺ- 8075549658, 9495999670, 0471 27772523
ബിസിൽ ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക്
വനിതകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം : കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സംരംഭമായ ബിസിൽ ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഈ മാസം ആരംഭിക്കുന്ന രണ്ടുവർഷം, ഒരു വർഷം, ആറുമാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് ബിരുദം/ പ്ലസ് ടു/ എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക് ഫോൺ : 7994449314
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |