ശിവഗിരി : 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി എൽ.പി, യു.പി, എച്ച്. എസ്, പ്ലസ് ടു, കോളേജ്, പൊതുവിഭാഗങ്ങൾക്കായി ശ്രീനാരായണ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രസംഗം (മലയാളം, ഇംഗ്ലീഷ്) പദ്യം ചൊല്ലൽ, ഉപന്യാസം (മലയാളം) ശ്രീനാരായണ ക്വിസ്, ആത്മോപദേശശതകം ആലാപനം വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 23, 24 തീയതികളിലാണ് പ്രാഥമികതല മത്സരങ്ങൾ. അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ഗുരുകുലം, ശിവഗിരി മഠം, കോട്ടയം കുറിച്ചി അദ്വൈതവിദ്യാശ്രമം, ചേർത്തല വിശ്വഗാജി മഠം, ആലുവ അദ്വൈതാശ്രമം, തൃശൂർ കൂർക്കഞ്ചേരി ക്ഷേത്രം, കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം കേന്ദ്രങ്ങളിലാണ് പ്രാഥമിക മത്സരങ്ങൾ. സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ ഡിസംബർ 26, 27, 28 തീയതികളിൽ ശിവഗിരി മഠത്തിൽ സംഘടിപ്പിക്കും. ആത്മോപദേശശതകം, ശ്രീനാരായണ ക്വിസ് എന്നിവയ്ക്ക് പ്രാഥമികതല മത്സരങ്ങൾ ഇല്ല. ഈ രണ്ടിനങ്ങളിലും ആർക്കും പങ്കെടുക്കാം. ഈ മത്സരങ്ങളുടെ സമയവും സംഘടനാരീതിയും സംഘാടക സമിതി നിശ്ചയിക്കും.
പ്രാഥമികതല മത്സരങ്ങളുടെ സമയക്രമവും വിഷയങ്ങളും
23 ന് രാവിലെ 9 മുതൽ പദ്യംചൊല്ലൽ എൽ.പി വിഭാഗം : സദാചാരം (ഏഴ് ശ്ലോകങ്ങൾ), യു. പി വിഭാഗം : അനുകമ്പാദശകം 10 ശ്ലോകങ്ങൾ (ഫലശ്രുതി ഒഴികെ), എച്ച്. എസ് വിഭാഗം : അർദ്ധനാരീശ്വരസ്തവം (ആദ്യത്തെ 5 ശ്ലോകങ്ങൾ), പ്ലസ് ടു വിഭാഗം : ശിവശതകം (ആദ്യത്തെ 7 ശ്ലോകങ്ങൾ), കോളേജ് വിഭാഗം : ദേവീസ്തവം (ആദ്യത്തെ 5 ശ്ലോകങ്ങൾ), പൊതുവിഭാഗം : ഷണ്മുഖ സ്തോത്രം (ആദ്യത്തെ 5 ശ്ലോകങ്ങൾ). മത്സരാർത്ഥികൾ രാവിലെ 9 മണിക്ക് മത്സരകേന്ദ്രങ്ങളിൽ എത്തിച്ചേരണം.
ഉച്ചയ്ക്ക് 1.30 ന് ഉപന്യാസ രചന എച്ച്.എസ്, പ്ലസ്ടു, കോളേജ്, പൊതുവിഭാഗങ്ങൾക്ക് മത്സരം തുടങ്ങുന്നതിന് 15 മിനിട്ട് മുമ്പ് വിഷയം നല്‍കും. ഒരുമണിക്കൂറാണ് മത്സരസമയം.
24 ന് രാവിലെ 9 മണി മുതൽ പ്രസംഗം (മലയാളം, ഇംഗ്ലീഷ്) എൽ. പി. വിഭാഗം : കരുണവാൻ ഗുരു
യു. പി വിഭാഗം : ഗുരുവിന്റെ സ്നേഹസങ്കല്പം. പ്രസംഗം (ഇംഗ്ലീഷ് ) എൽ. പി വിഭാഗം: ദൈവദശകം ആസ് എ യൂണിവേഴ്സൽ പ്രെയർ, യു. പി. വിഭാഗം : ഗുരു ആൻഡ് സെക്കുലറിസം. മറ്റ് വിഭാഗങ്ങൾക്ക് മത്സരത്തിന് 5 മിനിട്ട് മുമ്പ് വിഷയം നല്‍കും. തത്സമയം നൽകേണ്ട വിഷയങ്ങളും സംസ്ഥാനതല മത്സരത്തിനുള്ള നിർദ്ദേശങ്ങളും മേഖലതല മത്സരത്തിനുമുമ്പായി കേന്ദ്രങ്ങളെ അറിയിക്കും. മേഖലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർ സർട്ടിഫിക്കറ്റുകളുമായി സംസ്ഥാനതല മത്സരത്തിന് എത്തണം. മേഖലാതല മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ 20ന് മുമ്പായി അതത് കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഡോ. അജയൻ പനയറ (ചെയർമാൻ) 9447033466, ഷോണി ജി. ചിറവിള (വൈസ് ചെയർമാൻ) 9072456132 എന്നിവരുമായി ബന്ധപ്പെടണമെന്ന് തീർത്ഥാടനക്ക മ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |