SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.26 PM IST

ഇ.വി.എമ്മിൽ വിശ്വാസം 48 ശതമാനം പേർക്ക് മാത്രമെന്ന് സർവേ

Increase Font Size Decrease Font Size Print Page
election

തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ വിശ്വാസമുള്ളത് 48 ശതമാനം വോട്ടർമാർക്ക് മാത്രമെന്ന് സർവേ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഇലക്ഷൻ കമ്മിഷൻ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശ പ്രകാരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റാണ് (സി.എം.ഡി) പഠനം നടത്തിയത്.

ഇ.വി.എം.കൃത്യമാണെന്ന് അഭിപ്രായപ്പെട്ടത് 48.48%പേരാണ്. 32.92%പേർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല.18.06% പേർ വിയോജിപ്പും പ്രകടിപ്പിച്ചു.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY