മെൽബൺ: ഇന്ത്യ എ- ഓസ്‌ട്രേലിയ എ രണ്ടാം അനൗദ്യോഗിക ടെസ്‌റ്റിൽ രണ്ടാം ദിനം ഓസ്‌ട്രേലിയ എയ്‌ക്ക് 62 റൺസിന്റെ ലീഡ്. രണ്ടാം ദിനം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 53 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയെ ഇന്ത്യൻ പേസ് ബൗളർമാർ തകർക്കുകയായിരുന്നു. ഇന്ത്യയ്‌ക്കായി പ്രസിദ്ധ് കൃഷ്‌ണ 50 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തി. മുകേഷ് കുമാർ 41 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് രണ്ട് വിക്കറ്റുകളും ലഭിച്ചു. 62 ഓവറുകളിൽ 223 റൺസിനാണ് ഓസ്‌ട്രേലിയ എ ഓൾഔട്ടായത്.
ഇന്ത്യ എയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. കെ എൽ രാഹുലും അഭിമന്യു ഈശ്വരനുമാണ് ക്രീസിൽ. ഓസ്‌ട്രേലിയ എയ്ക്കായി ഓപ്പണർ മാർക്കസ് ഹാരിസ് 138 പന്തുകളിൽ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 70 റൺസ് നേടി. പത്താമനായിറങ്ങിയ കൊറി റോക്കചൗളി 28 പന്തുകളിൽ അതിവേഗം 35 റൺസ് നേടി. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ എ 161 റൺസിനാണ് ഓൾഔട്ടായത്. ആദ്യ അനൗദ്യോഗിക ടെസ്‌റ്റിൽ ഓസ്‌ട്രേലിയ എയാണ് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |