പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് ആരംഭിക്കുന്ന പുതിയ വെബ്സൈറ്റായ ദ സ്ക്രിപ്ട് ക്രാഫ്ട് പുതിയ എഴുത്തുകാർക്ക് അവസരം. അവർക്ക്തി രക്കഥയുടെ ആശയം സമർപ്പിക്കാം.
250 വാക്കുകളിൽ ഒതുങ്ങി നിന്നായിരിക്കണം ആശയം സമർപ്പിക്കേണ്ടത്. ഈ ആശയങ്ങൾ പ്രേക്ഷകർക്ക് വായിക്കാനും അഭിപ്രായങ്ങൾ പങ്കുവയ്ക്കാനും ആശയത്തിന്റെ നിലവാരമനുസരിച്ചു റേറ്റിംഗ് നൽകാനും അവസരമുണ്ട്. ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന ചലച്ചിത്ര ആശയങ്ങൾ ള്‍ തെരെഞ്ഞെടുത്തു സിനിമ ആക്കും. വെബ്സൈറ്റ് ലോഞ്ചിംഗിന്റെ ഭാഗമായി സ്വന്തം ഇഷ്ടതാരത്തെ ഒരു സൂപ്പർ ഹീറോ ആയി സങ്കല്‍പ്പിച്ചു 3500 വാക്കിൽ ഒതുങ്ങി നിൽക്കുന്ന ഒരു കഥാമത്സരവും എഴുത്തുകാർക്കായി പ്രഭാസ് ഒരുക്കുന്നുണ്ട്. പ്രേക്ഷകരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തീരുമാനിക്കുന്നത്. വിജയികൾക്ക് പ്രഭാസിന്റെ വരാനിരിക്കുന്ന സിനിമകളിൽ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. പ്രശസ്ത തെലുങ്ക് നിർമ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകൻ വൈഷ്ണവ് താള്ളായുമാണ് ദ സ്ക്രിപ്ട് ക്രാഫ്ട് എന്ന വെബ്സൈറ്റിന്റെ സ്ഥാപകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |