ഭോപാൽ: റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹങ്ങൾ നീക്കുന്നതിനിടെ ട്രെയിനിടിച്ച് സബ് ഇൻസ്‌പെക്ടറുടെ കൈ അറ്റു. കൂടെയുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനും പരിക്കേറ്റു. ബന്ദക്പൂർ പൊലീസ് പോസ്റ്റ് ഇൻ ചാർജ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ രാജേന്ദ്ര മിശ്രയ്ക്കും ഡ്രൈവർ യാവർ ഖാനുമാണ് പരിക്കേറ്റത് . മധ്യപ്രദേശ് ദാമോ ജില്ലയിലെ കരയ്യ ഭദോലി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. ട്രെയിനിൽ നിന്ന് വീണ് രണ്ട് പേർ മരിച്ചെന്ന വിവരം ലഭിച്ചതിന്റെ തുടർന്നാണ് പൊലീസുകാർ അവിടെ എത്തിയത്. മൃതദേഹം പരിശോധിച്ച് ട്രാക്കിൽ നിന്ന പുറത്ത് എടുക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. മിശ്രയുടെ വലതുകൈ അറ്റുപോയത്. കൂടുതൽ ചികിത്സക്കായി മിശ്രയെയും ഖാനെയും ജബൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |