കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഓം പ്രകാശ് താമസിച്ചിരുന്ന മുറിയിൽ കൊക്കെയ്‌ൻ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ഹോട്ടൽ മുറിയിൽ കൊക്കെയ്‌ൻ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനാ ഫലത്തിലുള്ളത്. ഇതനുസരിച്ച് എൻഡിപിഎസ് ( ദി നാർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈകോട്രോപിക് സബ്‌സ്‌റ്റൻസസ് ) ആക്‌ട് പ്രകാരം നടപടികൾ തുടരാൻ കൊച്ചി പൊലീസ് നിർദേശിച്ചു.
ലഹരിപ്പാർട്ടി നടന്ന മുറിയിലേക്ക് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നുവെന്ന് നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ലഹരി പാർട്ടിയിൽ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമാണ് ഇരുവരും നൽകിയ മൊഴി. ഇവർക്ക് ലഹരി കേസിൽ ബന്ധമില്ലെന്നും പിന്നീട് പൊലീസ് കണ്ടെത്തി. ഇതോടെ ഇരുവർക്കും ക്ലീൻ ചിറ്റ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |