തിരുവനന്തപുരം:കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ പ്രോഗ്രാമർ - എൻ.സി.എ- എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 725/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 21 ന് രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
ലീഗൽ മെട്രോളജി വകുപ്പിൽ ജൂനിയർ അസ്സേ മാസ്റ്റർ (കാറ്റഗറി നമ്പർ 4/2023) തസ്തികയിലേക്ക് 20, 21 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ കഥകളിവേഷം (കാറ്റഗറി നമ്പർ 685/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 18, 19 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
സംസ്ഥാന ജലഗതാഗത വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 58/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് 19 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ക്ലാർക്ക്റാങ്ക് ലിസ്റ്റിലെ
നിയമനം ഇഴയുന്നു
തിരുവനനതപുരം:വിവിധ വകുപ്പുകളിലെ ക്ലാർക്ക് -ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ്-ക്ലാർക്ക് റാങ്ക്ലിസ്റ്റിന്റെ കാലാവധി പകുതി പിന്നിട്ടിട്ടും തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലെ നിയമനം 50-ാം റാങ്കിൽ പോലും എത്തിയില്ല.
14 ജില്ലകളിലുമായി 368 പേരെ മാത്രമാണ് നിയമിച്ചത്. തസ്തികമാറ്റവും സ്ഥാനക്കയറ്റവും നടപ്പാക്കാതെ ഒഴിവുകൾ പൂഴ്ത്തുന്നതാണ് നിയമനങ്ങൾ കുറയാൻ കാരണമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
റാങ്ക്പട്ടികയിൽ നിന്ന് അയച്ച 629 നിയമന ശുപാർശയിൽ 261 എണ്ണവും എൻ.ജെ.ഡി. ഒഴിവിലേക്കാണ്. ലിസ്റ്റിൽ നിന്ന് ഏറ്റവും കുറവ് നിയമനം വയനാട്ടിലാണ്. 13 പേർക്ക്. അതിൽ നാലെണ്ണം എൻ.ജെ.ഡിയാണ്.
വർഷങ്ങളായി ഒരേ തസ്തികയിൽ ഉള്ളവർക്ക് സ്ഥാനക്കയറ്റം അനുവദിച്ചാലേ ഒഴിവുണ്ടാകൂ. ഇതിന് ചെയ്യാത്തതാണ് പുതിയ നിയമനത്തിന് തടസം. റാങ്ക്പട്ടികയിലെ കൂടുതൽ പേരും പ്രായപരിധി പിന്നിട്ടവരാണ്. അവർക്ക് ഇനിയൊരവസരം ഇല്ല. അതിനാൽ നിയമനം മുടങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു.
2022 ഡിസംബർ ഒന്നുമുതലാണ് ക്ലാർക്ക് -ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ്-ക്ലാർക്ക് റാങ്ക്പട്ടികകൾ പ്രസിദ്ധീകരിച്ചത്. ആദ്യ ലിസ്റ്റ് ആലപ്പുഴ ജില്ലയുടേതായിരുന്നു . 2023 മേയ് 18ന് പ്രസിദ്ധീകരിച്ച ഇടുക്കി ജില്ലയുടെ റാങ്ക് ലിസ്റ്റാണ് അവസാനത്തേത്.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടിവ് എംപാനൽമെന്റിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് : 500 രൂപ. അസാപ് കേരളയുടെ സി.ഇ.ടി കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷ ഫീസില്ല. 30ന് 5മണിക്കകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://connect.asapkerala.gov.in/jobs/view/40848.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |