തിരുവനന്തപുരം: 2511 കോടി എ.ഡി.ബി വായ്പാ സഹായത്തോടെ നഗരങ്ങളിലെ കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിവിധ സർവീസ് സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. മരവുമായി മുന്നോട്ടുപോകും. 22ന് കൊച്ചി കോർപ്പറേഷനിലേക്കും, 26ന് സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തും.
കൊച്ചിയിലെ കുടിവെള്ള വിതരണത്തിന് ഫ്രഞ്ച് കമ്പനിയായ സോയൂസ് പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നുണ്ടാക്കുന്ന കരാർ വ്യവസ്ഥകളെ കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ മന്ത്രിയും വാട്ടർ അതോറിട്ടി അധികൃതരും തയ്യാറായില്ല.
ജലവിതരണം പൂർണമായി സ്വകാര്യ കമ്പനിക്ക് കൈമാറാറുന്നതിൽ അഴിമതി ആരോപിച്ച സംഘടനകൾ, ടെണ്ടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ജലവിതരണം പൂർണമായി സ്വകാര്യവത്കരിക്കില്ലെന്നും കൊച്ചിയിലെ വിതരണം നിബന്ധനകൾക്ക് വിധേയമായി മാത്രമേ സ്വകാര്യ കമ്പനിക്ക് കൈമാറുകയുള്ളൂവെന്നുമാണ് സർക്കാരിന്റെ വാദം. ബില്ലിംഗും മീറ്റർ റീഡിംഗും കരാർ കമ്പനിക്ക് കൈമാറില്ലെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. താരിഫ് നിശ്ചയിക്കുന്നതും അതോറിട്ടി തന്നെയായിരിക്കും. കരാർ വ്യവസ്ഥകളെ കുറിച്ച് സംഘടനകളുമായി കൂടുതൽ ചർച്ച നടത്തും.
സംഘടനകൾ പറയുന്നത്
10 വർഷത്തെ കരാർ സ്വകാര്യവത്കരണത്തിന് തുല്യം
കരാർ വ്യവസ്ഥകളും എസ്റ്റിമേറ്റും വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർമാർ പോലും കണ്ടിട്ടില്ല
നിലവിൽ 51 ശതമാനം ജലനഷ്ടമുണ്ടാകുന്നെന്ന വാദം അടിസ്ഥാന രഹിതം
അങ്ങനെയെങ്കിൽ കൊച്ചിയിൽ വെള്ളക്കെട്ട് പ്രദേശങ്ങൾ വെള്ളത്തിന് അടിയിലായേനെ
ഇല്ലാത്ത ചോർച്ച പരിഹരിക്കുന്നതിന് 100 കോടി ചെലവ് പറയുന്നത് ധൂർത്താണ്
പുതുതായി 190 എം.എൽ.ഡി ജലസംഭരണശാല നിർമ്മിക്കണമെന്നതും അധികച്ചെലവ്
5000ത്തോളം പൊതുടാപ്പുകൾ ഇല്ലാതാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |