തിരുവനന്തപുരം: നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പി.എൻ.ജി (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്)സിറ്റി ഗ്യാസ് പദ്ധതി നീളുന്നു. 2021 ജൂണിൽ കേന്ദ്ര പെട്രോളിയം നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ അംഗീകാരത്തോടെയാണ് തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ ജില്ലകളിലെ ഗ്യാസ് വിതരണാവകാശം എജി ആൻഡ് പി പ്രഥം കമ്പനി നേടിയത്.കേരളത്തിൽ പദ്ധതി പൂർത്തീകരണത്തിന് കമ്പനിക്ക് എട്ട് വർഷത്തെ സമയപരിധിയാണുള്ളത്. ആലപ്പുഴയിൽ അഞ്ച് പഞ്ചായത്തുകളിലും ചേർത്തല മുനിസിപ്പാലിറ്റിയിലും പൈപ്പിടൽ ജോലികൾ പൂർത്തിയാക്കി വീടുകളിലേക്ക് ഗ്യാസ് വിതരണം ആരംഭിച്ചിട്ടുണ്ട്.കൊല്ലത്ത് പൈപ്പിടൽ ജോലികൾ പുരോഗമിക്കുന്നു.
അടുത്ത വർഷത്തോടെ മാത്രമേ കൊല്ലത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് വീടുകളിൽ ഗ്യസ് എത്തിത്തുടങ്ങൂ.
തിരുവനന്തപുരം സിറ്റിയിൽ ഇതുവരെ 22 വാർഡുകളിലെ വീടുകളിലാണ് ഗ്യാസ് വിതരണം തുടങ്ങിയിട്ടുള്ളത്.പതിനെട്ട് വാർഡുകളിലെ പൈപ്പിടൽ ജോലികൾ കാൽ ശതമാനം പോലുമായിട്ടില്ല.കൊവിഡും തുടർച്ചയായ മഴയുമാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന് അധികൃതർ പറയുമ്പോഴും വിവിധ വകുപ്പുകളുടെ ഏകോപനക്കുറവും കാരണമായി പറയുന്നുണ്ട്.
നഗരത്തിന് പുറമേ അണ്ടൂർക്കോണം,മംഗലപുരം പഞ്ചായത്തുകളിലും മെയിൻ ഗ്യാസ് പൈപ്പ് വലിച്ചിട്ടുണ്ട്.താമസിയാതെ വീട്ടുകാർക്ക് ഗ്യാസെത്തിക്കും.
തിരുവനന്തപുരത്ത് ഒരു ദിവസം ഒന്നര കിലോമീറ്റർ ദൂരം പൈപ്പിടൽ നടക്കുന്നു
തലസ്ഥാനത്ത് ഇതുവരെ
പൂർത്തിയായത് - 22 വാർഡുകൾ
പൈപ്പിടൽ നടക്കുന്നത് -18 വാർഡുകൾ (മേയിൽ ഇതും പൂർത്തിയാക്കും)
ഗ്യാസ് വിതരണം നടക്കുന്നത്
1.വെട്ടുകാട് 2.ശംഖുംമുഖം 3.ചാക്ക 4.പാൽക്കുളങ്ങര 5.പെരുന്താന്നി 6.ശ്രീകണ്ഠേശ്വരം 7.ശ്രീവരാഹം 8.കമലേശ്വരം 9.വലിയതുറ 10.വള്ളക്കടവ് 11.ബീമാപ്പള്ളി 12.ബീമാപള്ളി-ഈസ്റ്ര് 13.മാണിക്യവിളാകം 14.പുത്തൻപള്ളി 15.കരിക്കകം 16.കടകംപള്ളി 17.അണമുഖം 18.മെഡിക്കൽ കോളേജ് 19.കണ്ണമ്മൂല 20.ഉള്ളൂർ 21.ആക്കുളം 22.മുട്ടട
പണി നടക്കുന്നത്
1.ചെറുവയ്ക്കൽ 2.ശ്രീകാര്യം 3.കുളത്തൂർ 4.ആറ്റിപ്ര 5.കഴക്കൂട്ടം 6.ഇടവയ്ക്കോട് 7.ചെല്ലമംഗലം 8.ചെമ്പഴന്തി 9.പൗഡിക്കോണം 10.ഞാണ്ടൂർക്കോണം 11.നാലാഞ്ചിറ 12.പട്ടം 13.കേശവദാസപുരം 14.കുറവൻകോണം 15.കവടിയാർ 16.പേരൂർക്കട 17.നന്ദൻകോട് 18.മുട്ടട
കണക്ഷനെടുക്കുമ്പോൾ
രജിസ്ട്രേഷൻ ഫീസ് - 354
ഡെപ്പോസിറ്റ് -750
മീറ്റർ ഡെപ്പോസിറ്റ് -6000 ( 250 രൂപ ഗഡുക്കളായും അടയ്ക്കാം ).
ഒരു കണക്ഷന് ആകെ ചെലവ് - 7,104 രൂപ
(രജിസ്ട്രേഷൻ ഫീസ് ഒഴികെയുള്ളത് ഡിസ്ക്കണക്ട് ചെയ്യുമ്പോൾ മടക്കിക്കിട്ടും)
പരാതികൾക്ക് വിളിക്കാം
ടോൾ ഫ്രീ നമ്പർ - 18002022999
എമർജൻസി നമ്പർ - 7358278111
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |