തിരുവനന്തപുരം: കേരളത്തില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പദ്ധതിയില്‍ നിരവധി ആശയങ്ങളാണുള്ളത്. പുതിയൊരു ട്രെയിന്‍ പ്രഖ്യാപിച്ചാല്‍ വന്‍ ഹിറ്റാകുന്ന സംസ്ഥാനത്ത് നിന്ന് നല്ല വരുമാനവും റെയില്‍വേക്ക് കിട്ടുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ റെയില്‍വേ വിചാരിക്കുന്ന വേഗതയില്‍ മുന്നോട്ട് പോകുന്നില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ റെയില്‍വേയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടുന്നുണ്ടെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്.
കേരളത്തിലെ സ്ഥിതിക്ക് കാരണം സ്ഥലമേറ്റെടുപ്പ് സുഗമമാക്കാത്തതാണെന്നും കേന്ദ്ര മന്ത്രി പറയുന്നു. സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് അശ്വിനി വൈഷ്ണവ് കത്തയക്കുകയും ചെയ്തു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായത്.നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയില്‍വേ മന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് കേരളത്തില്‍ നിരവധി പദ്ധതികളും പുതിയ ട്രെയിനുകളും എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തന്നെ മുമ്പ് അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |