സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരം കാരണം പരസ്യങ്ങള്‍ പോലും വ്യത്യസ്തമായി മാറിക്കഴിഞ്ഞു. എല്ലാ മേഖലയിലും കോമ്പറ്റീഷന്‍ ടൈറ്റ് ആയപ്പോള്‍ മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ വെറൈറ്റിയായി കാര്യങ്ങള്‍ അവതരിപ്പിച്ച് വൈറലാകുകയെന്നതാണ് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം. പലപ്പോഴും ഇത്തരം പരസ്യങ്ങള്‍ ചിരിപടര്‍ത്താറുണ്ടെങ്കിലും വിമര്‍ശനങ്ങളും കുറവല്ല. സിനിമാ ഡയലോഗുകളും പ്രാദേശിക പദപ്രയോഗങ്ങളും വരെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളായി രൂപാന്തരപ്പെട്ടുകഴിഞ്ഞു.
അത്തരത്തില്‍ വന്ന ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഗതി വെറും ഒരു ഫ്‌ളക്‌സ് ബോര്‍ഡ് മാത്രമാണ്. എന്നാല്‍ അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷാ ശൈലിയാണ് സംഗതി വൈറലാകാന്‍ കാരണം. ഡിസംബര്‍ മാസമായതോടെ ക്രിസ്മസ് കേക്കുകളുടെ വിപണി സജീവമാണ്. പണ്ട്കാലത്തെപ്പോലെ കേക്ക് വാങ്ങാന്‍ ബേക്കറികളെ മാത്രം ആശ്രയിക്കുന്നവരല്ല ഇന്നത്തെ തലമുറ. വീട്ടില്‍ തന്നെ കേക്ക് ഉണ്ടാക്കി വില്‍ക്കുന്ന ബിസിനസ് കേരളത്തില്‍ സജീവമാണ്.
കൃത്യമായി പറഞ്ഞാല്‍ കൊവിഡ് ലോക്ഡൗണിന് ശേഷം കേരളത്തില്‍ കുടില്‍വ്യവസായം പോലെ കേക്ക് നിര്‍മാണം വര്‍ദ്ധിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ടത് തന്നെയാണ് പരസ്യവും. കേക്ക് നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ ഇവിടെ കിട്ടും എന്നതാണ് പരസ്യം. പക്ഷേ ഫ്‌ളക്‌സ് ബോര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ഡയലോഗ് ഇങ്ങനെയാണ്: 'കേക്ക് ഉണ്ടാക്കാന്‍ ആവശ്യമായ കണസ കുണസ സാധനങ്ങള്‍ ഇവിടെ കിട്ടുന്നതാണ്'. രസകരമായ കമന്റുകളും ഒപ്പം വിമര്‍ശനം ഉയരുന്ന കമന്റുകളും പരസ്യത്തിന് കീഴില്‍ ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |