തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (BR-100) നറുക്കെടുപ്പ് ഇന്നാണ് നടക്കുന്നത്. ഓണം ബമ്പർ പോലെ തന്നെ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നറുക്കെടുപ്പാണ് പൂജാ ബമ്പറും. 12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്ക്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.
300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. മൂന്നാം സമ്മാനം 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും (അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. അഞ്ചാം സമ്മാനമായി ലഭിക്കുന്നത് രണ്ടു ലക്ഷം രൂപയാണ്(അഞ്ചു പരമ്പരകള്‍ക്ക്). കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. എന്നാൽ പലരെയും അലട്ടുന്ന ഒരു സംശയമാണ് പൂജ ബമ്പർ ലഭിച്ചാൽ എത്ര രൂപ ലഭിക്കുമെന്നതാണ്. ഒന്നാം സമ്മാനം 12 കോടി ആണെങ്കിലും നികുതിയും മറ്റും കഴിഞ്ഞ് ബാക്കി തുകയെ ലഭിക്കുള്ളു.
സമ്മാനതുക 12 കോടി
12 കോടി ബമ്പർ അടിച്ചാൽ ആ തുക മുഴുവൻ ലഭിക്കില്ല. നിങ്ങൾക്ക് ലോട്ടറി അടിച്ചാൽ ആദ്യം അതിന്റെ ഏജന്റ് കമ്മീഷൻ ഈടാക്കും. അത് ഏകദേശം 10 ശതമാനമാണ്. അപ്പോൾ 12 കോടതിയുടെ 10 എന്നാൽ 1.2 കോടി രൂപ ഏജന്റിന് കമ്മീഷനായി നൽകണം. ശേഷം 10.8 കോടി രൂപയാണ് ബാക്കിയുള്ളത്.
ഇതിൽ നിന്ന് നികുതി ഈടാക്കും. 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുണ്ടെങ്കിൽ അതിന്റെ 30 ശതമാനം നികുതിയായി നൽകണം. അതായത് ഈ 10.8 കോടി ഉള്ള ആൾ 3.32 കോടി രൂപ നികുതി നൽകണം. കണക്ക് പ്രകാരം ഏകദേശം 7.56 കോടി രൂപയായിരിക്കും പൂജാ ബമ്പർ ഒന്നാം സമ്മാനം നേടിയ വ്യക്തിയുടെ കെെവശം നികുതി അടച്ച ശേഷം ഉണ്ടാകുക. എന്നാൽ ഇതിൽ നിന്ന് വീണ്ടും സർചാർജ് നൽകണം.
50 ലക്ഷം രൂപയിലധികം പ്രതിവർഷം വരുമാനമുള്ളവർക്ക് ആദായ നികുതിക്കൊപ്പം സർചാർജും നൽകണം. വരുമാനത്തിന്റെ തോത് അനുസരിച്ച് സർചാർജിൽ വ്യത്യാസമുണ്ടാവും. എങ്കിൽ ഏകദേശം 1.19 കോടി രൂപ സർചാർജ് നൽകണം. ശേഷം ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് അടക്കണം. അതിന് 17.7 ലക്ഷം രൂപയാണ് 12 കോടി ബമ്പറടിച്ച വ്യക്തി അടയ്‌ക്കേണ്ടത്. ഇത്രയും തുക അടച്ചതിന് ശേഷം ഒന്നാം സമ്മാനം ലഭിച്ച വ്യക്തിയുടെ അക്കൗണ്ടിൽ ഏകദേശം 6.19 കോടി രൂപയായിരിക്കും ഉണ്ടാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |