തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ ഇന്ന് പുറത്തുവിടില്ല. വിവരാവകാശ കമ്മീഷന് ഒരു പരാതി ലഭിച്ചിട്ടുണ്ട്. ഇവ കമ്മീഷൻ പരിശോധിച്ചുവരികയാണ്. ഇതിനുശേഷമായിരിക്കും സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുക.
'പരാതിക്കാരൻ ആരാണെന്നറിയില്ല. ഇന്ന് ഉത്തരവ് കൈമാറില്ലെന്ന് മാത്രമേ കമ്മീഷൻ അറിയിച്ചിട്ടുള്ളൂ. എന്താണ് പരാതിയെന്നും അറിയില്ല. ആ പരാതി പരിശോധിച്ചേ തീരുമാനമുണ്ടാകൂവെന്നാണ് അറിയിച്ചത്.'വെട്ടിക്കളഞ്ഞ ഭാഗം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ അനിരു പ്രതികരിച്ചു.
വിവരാവകാശനിയമ പ്രകാരം അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകർക്ക് പതിനൊന്നുമണിക്ക് റിപ്പോർട്ട് കൈമാറുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷമാണ് പരാതി കിട്ടിയത്. എല്ലാം സുതാര്യമാണെന്നും റിപ്പോർട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്നും മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 49 മുതൽ 53 വരെയുള്ള പേജുകളായിരുന്നു ഒഴിവാക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |