ന്യൂഡൽഹി : ഇടതുമുന്നണി വിട്ട പി.വി. അൻവർ എം.എൽ.എ, തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ നീക്കം തുടങ്ങി. തൃണമൂൽ നേതൃത്വവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അൻവർ വ്യക്തമാക്കി.
ആർ.എസ്.എസിനെതിരെ ശക്തമായി പോരാടുന്നത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമാണെന്ന് അൻവർ ഡൽഹിയിൽ പറഞ്ഞു. ബി.എസ്.പിയുമായി ചർച്ച നടത്തിയെങ്കിലും അങ്ങോട്ടേക്ക് പോകേണ്ടതില്ലെന്ന നിലപാടിലാണ്. യു.ഡി.എഫ് പ്രവേശനം അജൻഡയിലില്ല. കേരളത്തിൽ പ്രതിപക്ഷത്തിന് ശക്തിക്കുറവ്. പല വിഷയങ്ങളിലും ആഞ്ഞടിക്കാൻ കഴിയുന്നില്ല. ഡി.എം.കെയിലേക്കുള്ള പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് തകർത്തെന്നും അൻവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |