തൃശൂർ: സോഷ്യലിസ്റ്റ് റിപബ്‌ളിക്കൻ പാർട്ടിയുടെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയാക്കി ജനുവരി 15നകം ജില്ലാ സമ്മേളനങ്ങൾ നടത്തി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതിന് അശോക ഇന്നിൽ ചേർന്ന സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും പാർട്ടി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. പാർട്ടി ജില്ലാതല പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന് പാർട്ടി സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ.പ്രേംലാലിനെ യോഗം ചുമതലപ്പെടുത്തി. എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അശോകൻ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ.എ.എൻ.പ്രേംലാൽ അദ്ധ്യക്ഷനായി. പുഷ്പൻ ഉപ്പുങ്ങൽ,എം.പി.പ്രകാശ്,വി.ചന്ദ്രൻ പാലക്കാട്,പി.കെ.രാജു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |