തെലുങ്ക് സിനിമയിൽ മുൻനിര നായികമാരിലൊരാളാണ് സാമന്ത. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനവും നടന്റെ രണ്ടാം വിവാഹവുമൊക്കെ ഏറെ ചർച്ചയായതാണ്.
ഇത്രയും സ്‌നേഹിച്ചിട്ടും സാമന്തയെ നാഗ ചൈതന്യ ചതിച്ചെന്നുമൊക്കെ ആരാധകർ കമന്റ് ചെയ്തിരുന്നു. വിവാഹമോചനം ഏൽപിച്ച ആഘാതം നടിയെ ഇപ്പോഴും തളർത്തുകയാണെന്നുമൊക്കെ ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. 2025ലെ പ്രതീക്ഷകൾ പങ്കുവച്ചിരിക്കുകയാണ് സാമന്ത. അതിലെ രണ്ട് കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സ്‌നേഹനിധിയായ അല്ലെങ്കിൽ വിശ്വസ്തനായ ഭർത്താവിനെ കിട്ടണമെന്നാണ് സാമന്തയുടെ പ്രതീക്ഷകളിലൊന്ന്. നടി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്ന തരത്തിലുള്ള കമന്റുകൾ ആരാധകരിൽ നിന്ന് വരുന്നുണ്ട്. ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അത് കൊള്ളാം. ഇല്ലെങ്കിൽ സൂക്ഷിക്കുക എന്നാണ് നടിയുടെ മറ്റൊരു പ്രതീക്ഷ.
അടുത്ത വർഷം തിരക്കുള്ളതായിരിക്കുമെന്നും ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള പ്രതീക്ഷ നടി പങ്കുവയ്ക്കുന്നു. മാറി താമസിക്കാനുള്ള അവസരം, പല വരുമാന സ്രോതസുകൾ തുടങ്ങിയ പ്രതീക്ഷകളും നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ സമയത്തിലൂടെയാണ് സാമന്ത കടന്നുപോകുന്നത്. അടുത്തിടെയാണ് നടിയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചത്. പിതാവുമായി നടിക്ക് വളരെയേറെ ആത്മബന്ധമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |