ലോകത്തിലെ അതിസമ്പന്നരിൽ ഒരാളാണ് മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്. അദ്ദേഹവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും മിക്കവാറും വാർത്തയാകാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം അദ്ദേഹം അണിഞ്ഞ വാച്ച് വലിയ സംസാരവിഷയമായി. അടുത്തിടെ അദ്ദേഹത്തിന്റെ ഇൻസ്‌റ്റഗ്രാമിലെ വീഡിയോയിൽ കൈയിലണിഞ്ഞതായി കണ്ട വാച്ച് ലോകത്തിലേറ്റവും കനം കുറഞ്ഞ മെക്കാനിക്കൽ വാച്ചായിരുന്നു. ഇറ്റാലിയൻ ലക്ഷ്വറി വാച്ച് ബ്രാൻഡായ ബുൾഗറി ഒക്‌ടോ ഫിനിസ്സിമോ അൾട്രാ COSC കേവലം 1.7മി.മി കനമുള്ള വാച്ചാണ്.
5,90,000 അമേരിക്കൻ ഡോളറാണ് ഈ വാച്ചിന്റെ വില. ഏതാണ്ട് അഞ്ച് കോടി ഇന്ത്യൻ രൂപ. ലോകത്താകെ ഈ ഇനം വാച്ചുകൾ 20 എണ്ണമേ നിർമ്മിച്ചിട്ടുള്ളൂ എന്നത് ഈ വാച്ചിന്റെ പ്രത്യേകതയാണ്. കസ്‌റ്റമൈസ് ചെയ്‌ത് നിർമ്മിക്കുന്ന ഈ വാച്ചുകൾ ഓട്ടോമാറ്റിക് ടൈം സെറ്റ് ചെയ്‌തിരുന്നു. സാധാരണ വാച്ചുകളിലെ ഭാഗങ്ങൾ അതുപോലെ ഇവയിൽ ക്രമീകരിക്കാൻ കഴിയില്ല. അതിനാൽ ബുൾഗറിയ്‌ക്ക് ഇതിന്റെ ഓരോ ഘടകങ്ങളും അത്രയും ചെറുതായി നിർമ്മിച്ചെടുക്കേണ്ടി വന്നു.
ഈ വാച്ച് നാളുകളോളം ഈടുനിൽക്കുക എന്നതും മറ്റൊരു വെല്ലുവിളിയാണ്. 0.1 മി.മി മാത്രം കനമുള്ള ഘടകങ്ങൾ വരെ ഇതിലുണ്ട്. ഇവ തകരാതിരിക്കേണ്ടത് അത്യാവശ്യമാണ്. ഘടനാപരമായി മെലിഞ്ഞ വാച്ചിൽ ഘടകങ്ങൾ ഏറെ നാൾ നീണ്ടുനിൽക്കുന്ന തരത്തിൽ തന്നെയാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്. അതും മികച്ച ഡിസൈനിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |