തിരുവനന്തപുരം: 2019ലെ പ്രളയം മുതൽ വയനാട് ദുരന്തംവരെയുള്ള ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനത്തിന് വ്യോമസേന ചോദിക്കുന്നത് 132 കോടി 62 ലക്ഷം രൂപ. തുക ഉടൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയർ വൈസ് മാർഷലിന്റെ കത്തുകിട്ടി.
ദുരന്തമേഖലയിൽ നിന്ന് ആൾക്കാരെ ഹെലികോപ്റ്റർ മാർഗ്ഗം രക്ഷിക്കുകയും അവശ്യസാധനങ്ങൾ എത്തിക്കുകയും ചെയ്തതിനുള്ള ചെലവാണിത്.
വയനാട് ദുരന്തത്തിന് സംസ്ഥാനം ആവശ്യപ്പെട്ട കേന്ദ്ര സഹായം കിട്ടാത്തതിന്റെ പേരിൽ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടയിലാണ് കത്ത്. ദുരന്തമുണ്ടായ ആഗസ്റ്ര് 30ന് തന്നെ സേനയുടെ സഹായം ലഭ്യമായിരുന്നു.
എന്നാൽ ഫണ്ട് തരിച്ചടയ്ക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. മുമ്പും ഇത്തരം ദുരന്തസന്ദർഭങ്ങളിൽ വ്യോമസേന പണം അടയ്ക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെങ്കിലും തിരിച്ചടച്ചിട്ടുള്ള പതിവില്ല. ബുക്ക് അഡ്ജസ്റ്റ്മെന്റ് (അക്കൗണ്ടിലെ ക്രമീകരണം) വഴിയാണ് കണക്കുകൾ തീർപ്പാക്കുക.
വയനാട്ടിൽ ദിവസം
9 കോടിവച്ച് നൽകണം
ഒൻപതു കോടിയോളമാണ് (8,91,23,500 രൂപ) വയനാട്ടിൽ ഒറ്റ ദിവസത്തെ ചെലവ്
തുടർ ദിവസങ്ങളിലേതും ചേർത്ത് ആകെ 69,65,46,417 രൂപയാണ് ബില്ലിൽ പറയുന്നത്
ചോദിക്കുന്ന 132.62 കോടിയിൽ ബാക്കി തുക പ്രളയത്തിനു നൽകിയ സേവനത്തിനാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |