കൊച്ചി: പ്രമുഖ ആഭരണ ബ്രാൻഡായ കല്യാൺ ജുവലേഴ്‌സ് സെപ്‌തംബർ അവസാനം ഇന്ത്യയിലും വിദേശത്തുമായി നാല് പുതിയ ഷോറൂമുകൾ തുറക്കുന്നു. ഹൈദരാബാദ്, മുംബയ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാണവ. ഇതോടെ, കല്യാൺ ജുവലേഴ്‌സിന് ആഗോള തലത്തിൽ 141 ഷോറൂമുകളാകും.
കല്യാൺ ജുവലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡർമാരായ അക്കിനേനി നാഗാർജുന, പൂജ സാവന്ത് എന്നിവർ ഹൈദരാബാദിലെയും വാഷിയിലെയും ഷോറൂമുകളുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ഷാർജ, അബുദാബി ഷോറൂമുകളുടെ ഉദ്ഘാടനം മഞ്ജു വാര്യരും പ്രഭു ഗണേശനും നിർവഹിക്കുമെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |