പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ)- കെ.എ.പി 1- എറണാകുളം (കാറ്റഗറി നമ്പർ 593/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 7, 8, 9, 10, 13, 14, 15 തീയതികളിൽ രാവിലെ 5.30ന് ചോറ്റാനിക്കര ഗവ. വി.എച്ച്.എസ്.എസ്, കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
പ്രമാണപരിശോധന
വാട്ടർ അതോറിട്ടിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 411/2023, 412/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 3, 4 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് (അഗ്രികൾച്ചർ) (കാറ്റഗറി നമ്പർ 32/2024) തസ്തികയിലേക്ക് 4ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിംഗ് വിംഗ്) ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ടൗൺ പ്ലാനിംഗ് സർവ്വേയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 682/2023) തസ്തികയിലേക്ക് 7ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പത്താംക്ലാസ് അടിസ്ഥാന യോഗ്യത ആവശ്യമായുള്ള തസ്തികകളിലേക്കുള്ള രണ്ടാംഘട്ട പൊതുപ്രാഥമിക പരീക്ഷ (ഒ.എം.ആർ)11 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം.
ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ
തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ ഒരു ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 9ന് രാവിലെ 10.30ന് പ്രിൻസിപ്പലിനു മുന്നിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9188900161
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |