പരീക്ഷാഫലം
എം.എസ് സി കമ്പ്യൂട്ടർ സയൻസ് ഒന്ന്, രണ്ട് സെമസ്റ്റർ (2017 അഡ്മിഷൻ, വിദൂര വിദ്യാഭ്യാസം) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം
ബി.ടെക് ഡിഗ്രി കോഴ്സ് (2013 അഡ്മിഷൻ) അഡ്മിഷൻ നേടി അഞ്ച് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഓഡ് (odd) സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അവസരം. ബി.ടെക് സപ്ലിമെന്ററി പരീക്ഷകളിൽ നാൽപതോ അതിനുമുകളിലോ മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സർവകലാശാലയുടെ കീഴിൽ റഗുലർ കോഴ്സ് ഇല്ലാത്തതിനാൽ പഠിച്ച കോളേജിലെ പ്രിൻസിപ്പൽ റഗുലർ ഫാക്കൽറ്റിയെ ഇതിനായി വിനിയോഗിച്ച് കോഴ്സിലെ ആവശ്യകത അനുസരിച്ച് ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം. ഒരു സെമസ്റ്ററിൽ ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നൽകാൻ സാധിക്കുകയുളളൂ. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കണം. അപേക്ഷ നൽകാനുളള അവസാന തീയതി സെപ്തംബർ 30. അപേക്ഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്താനിരിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ എം.ബി.എ (2009 സ്‌കീം) മേഴ്സിചാൻസ് പരീക്ഷകൾക്ക് പിഴ കൂടാതെ 31 വരെ 150 രൂപ പിഴയോടെ സെപ്തംബർ 4 വരെയും 400 പിഴയോടെ സെപ്തംബർ 6 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകൾക്കുളള സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ സെപ്തംബർ 2 വരെയും പരീക്ഷാഫീസ് ഒടുക്കി സർവകലാശാലയിൽ സമർപ്പിക്കണം.
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന മൂന്നും നാലും സെമസ്റ്റർ എം.എ/ എം.എസ്‌സി/ എംകോം (2017 അഡ്മിഷൻ) പരീക്ഷയ്ക്ക് ഓൺലൈനായി പിഴകൂടാതെ അപേക്ഷിക്കാനുള്ള തീയതി 24 വരെയും,150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 31 വരെയും ദീർഘിപ്പിച്ചു.
സംസ്‌കൃതദിനാഘോഷം
സർവകലാശാലയുടെ സംസ്‌കൃത വിഭാഗവും വേദാന്ത പഠനകേന്ദ്രവും സംയുക്തമായി 27ന് സംസ്‌കൃത ദിനം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് കോളേജ്, സർവകലാശാല വിദ്യാർത്ഥികൾക്ക് സംസ്‌കൃത സമൂഹഗാനമത്സരവും ഉപന്യാസ രചനാമത്സരവും നടത്തും. ഉപന്യാസവിഷയം: 'സാമൂഹിക നവോത്ഥാനം സംസ്‌കൃത ഭാഷയിലൂടെ'. താല്പര്യമുള്ളവർ 9446409948, 8547201074, 9526061902 ൽ ബന്ധപെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |