
പാലക്കാട്: നടുറോഡിൽ നിസ്‌കരിച്ച സ്‌ത്രീയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പാലക്കാടാണ് സംഭവം. തിരക്കേറിയ ഐഎംഎ ജംഗ്ഷനിലെ റോഡിലിരുന്നാണ് സ്‌ത്രീ നിസ്‌കരിച്ചത്. തുടർന്ന് സൗത്ത് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുടുംബ സ്വത്തിനെക്കുറിച്ചുള്ള തർക്കം പൊതുജനത്തിന്റെ ശ്രദ്ധയിൽകൊണ്ടുവരാനാണ് റോഡിൽ നിസ്‌കരിച്ചതെന്നാണ് സ്ത്രീയുടെ അവകാശവാദം. അതേസമയം, ഗതാഗതം തടസപ്പെടുത്തിയതിന് ഇവർക്കെതിരെ കേസെടുത്തേക്കുമെന്ന് വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |