അമ്പലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ജംഗ്ഷൻ അപകട കേന്ദ്രമായി മാറുന്നു. ആലപ്പുഴ ഭാഗത്തു നിന്നു വരുന്ന സ്വകാര്യ ബസുകൾ ഇവിടെയെത്തി യാത്രക്കാരെ ഇറക്കി അമിത വേഗത്തിൽ വാഹനം തിരിക്കുന്നതാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ചെറുതും വലുതുമായ അപകടങ്ങൾ ഈ ഭാഗത്ത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഇന്നലെ രാവിലെ 11 ഓടെ സ്വകാര്യ ബസ് തിരിക്കുന്നതിനിടെ പിന്നാലെ വന്ന സ്കൂട്ടർ യാത്രികൻ സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചുവീണെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ ഭാഗത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |