പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളേജിൽ കെട്ടിടത്തിന് മുകളിൽ കയറി വിദ്യാർത്ഥിയുടെ ആത്മഹത്യാഭീഷണി. മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കോളേജ് അധികൃതർ അനധികൃതമായി ഹാജർ വെട്ടിക്കുറച്ചെന്നാണ് അശ്വിന്റെ ആരോപണം. സംഭവസ്ഥലത്ത് പൊലീസും എത്തിയിട്ടുണ്ട്. അശ്വിനെ അനുനയിപ്പിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുണ്ട്.
'അശ്വിൻ അടക്കമുളള വിദ്യാർത്ഥികളെ ഡിറ്റൻഷൻ ചെയ്യുകയുണ്ടായി. വിദ്യാർത്ഥികളുടെ ഹാജരുകളിൽ ക്രമക്കേട് വരുത്തി യൂണിവേഴ്സിറ്റി വഴി ഡിറ്റൻഷൻ നടത്തിയതെന്ന് തെളിഞ്ഞതാണ്. എന്നിട്ടും വിദ്യാർത്ഥികൾക്ക് കോളേജിൽ തിരികെ വരാൻ പ്രിൻസിപ്പൽ അനുമതി നൽകിയില്ല. അതിൽ ആശങ്കയുളളതുകൊണ്ടാണ് അശ്വിൻ ആത്മഹത്യാഭീഷണി മുഴക്കുന്നത്'- വിദ്യാർത്ഥി പ്രതിനിധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |