കാഞ്ഞങ്ങാട്: ഫെബ്രുവരി 13, 14, 15 തീയതികളിൽ കാഞ്ഞങ്ങാട്ട് നടക്കുന്ന എ.കെ.എസ്.ടി.യു 28-ാം സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് സംഘാടകസമിതി ചെയർമാൻ ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി ബാബു, സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.വി കൃഷ്ണൻ, എം. അസിനാർ, എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മനാഭൻ, ജില്ലാ പ്രസിഡന്റ് എം.ടി രാജീവൻ, സുനിൽകുമാർ കരിച്ചേരി, ടി.എ അജയകുമാർ, എ. സജയൻ, കെ. വിനോദ് കുമാർ, ഒ. പ്രതീഷ്, കെ.വി ഷീമ, ബി.പി അഗ്ഗിത്തായ, സീനിയർ സിറ്റിസൺ സർവീസ് കൗൺസിൽ ജില്ലാ സെക്രട്ടറി എം, തമ്പാൻ ജില്ലാ പ്രസിഡന്റ് ഒ ബാലൻ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |