കണ്ണൂർ: സി.എം.പി ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന എം.വി. രാഘവന്റെ സ്മരണയ്ക്ക് കണ്ണൂർ നഗരത്തിൽ സ്ഥാപിക്കുന്ന പൂർണകായ വെങ്കല പ്രതിമയുടെ നിർമ്മാണത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ ആദ്യഘട്ട സ്വീകരണത്തിനായി സി.എം.പി. കണ്ണൂർ ജില്ലാ സെക്രട്ടറി പി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പര്യടന ജാഥ പയ്യന്നൂരിൽ സമാപിച്ചു. മട്ടന്നൂരിൽ നടന്ന ഉദ്ഘാടന പരിപാടി ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി. സുമോദിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സി.എ. അജീർ നിർവഹിച്ചു. അഞ്ചരക്കണ്ടി, ചക്കരക്കൽ, കണ്ണൂർ, അഴീക്കോട്, പുതിയതെരു, പാപ്പിനിശ്ശേരി, പഴയങ്ങാടി, തളിപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ സ്വീകരണ പരിപാടി നടന്നു. പയ്യന്നൂരിൽ നടന്ന സമാപന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി ബി. സജിത് ലാലിന്റെ അദ്ധ്യക്ഷതയിൽ കൺട്രോൾ കമ്മിഷൻ ചെയർമാൻ വി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |