ചേർത്തല:മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ 9,10 വാർഡുകളിലെ വീടുകളെ ഉൾപ്പെടുത്തി രൂപീകരിച്ച ലക്ഷ്യ റെസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം മാരാരിക്കുളം സി.ഐ എ.വി.ബിജു നിർവഹിച്ചു.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോർവ കഞ്ഞിക്കുഴി മേഖല പ്രസിഡന്റ് എൻ.പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. 9ാം വാർഡ് മെമ്പർ ഓമനക്കുട്ടിയമ്മ, കോർവ കഞ്ഞിക്കുഴി മേഖല ജോയിന്റ് സെക്രട്ടറി ഡി.ദിലീപ്, ഷിബു, ഷാജി എന്നിവർ സംസാരിച്ചു.അസോസിയേഷൻ ഭാരവാഹികളായി പ്രസിഡന്റ് ജതിരാജ്, സെക്രട്ടറി അനിൽകുമാർ എന്നിവരെയും, വനിതാ വിഭാഗം പ്രസിഡന്റായി ശ്രീജ, സെക്രട്ടറിയായി സുന ശശി എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |