14 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ പരീക്ഷ 21 ലേക്ക് മാറ്റി.
14 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് പ്രാക്ടിക്കൽ പരീക്ഷ 27 ലേക്ക് മാറ്റി.
ബി.പി.എ. വോക്കൽ മ്യൂസിക് മെയിൻ & സബ്സിഡിയറി പരീക്ഷകളുടെ പ്രാക്ടിക്കൽ 15 ന് സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തും.
ഏഴാം സെമസ്റ്റർ പഞ്ചവർഷ എം.ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ മാസ്റ്റർ ഒഫ് ക്ലിനിക്കൽ നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, അഫിലിയേറ്റഡ് കോളേജുകൾ, യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജ്, കാര്യവട്ടം എന്നിവിടങ്ങളിൽ 2024-25 അധ്യയന വർഷം പ്രവേശനം ലഭിച്ചവർക്ക് കോളേജ്/ഡിപ്പാർട്ട്മെന്റ് മേധാവി മുഖേന സ്കോളർഷിപ്പിന് അപേക്ഷിക്കാം. വെബ്സൈറ്റ്- www.keralauniversity.ac.in
എം.ജി സർവകലാശാല പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്സ് സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 16, 17 തീയതികളിൽ നടക്കും.
ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടർ സയൻസ്ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (പുതിയ സ്കീം 2020 അഡ്മിഷൻ റഗുലർ, ഡിസംബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 17 ന് തൃക്കാക്കര, ഭാരത മാതാ കോളേജിൽ നടക്കും.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് ബിഎസ്സി കമ്പ്യൂട്ടർ സയൻസ് മോഡൽ 3 (പുതിയ സ്കീം,2023 അഡ്മിഷൻ റഗുലർ, 2018 - 22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ് ഒക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 23, 24 തീയതികളിൽ നടക്കും.
ഓർമിക്കാൻ... (കോളം)....
സി.എ പരീക്ഷ:- സി.എ മേയ് പരീക്ഷാ തീയതി ഐ.സി.എ.ഐ പ്രസിദ്ധീകരിച്ചു. സി.എ ഫൗണ്ടേഷൻ പരീക്ഷ മേയ് 15നും 21നും ഇടയിൽ നടക്കും. ഇന്റർമീഡിയറ്റ് പരീക്ഷ മേയ് മൂന്നിനും 14നും ഇടയിലും സി.എ ഫൈനൽ പരീക്ഷ മേയ് രണ്ടിനും 13നും ഇടയിലും നടക്കും. പരീക്ഷാ രജിസ്ട്രേഷൻ മാർച്ച് ഒന്നിന് തുടങ്ങി 14ന് അവസാനിക്കും. വെബ്സൈറ്റ്: icai.org.
സ്പെഷ്യൽ അലോട്ട്മെന്റ്
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ 16 ന് ഉച്ചയ്ക്ക് 2 വരെ ഓപഷൻ നൽകാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റ് 17 ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
പിഎച്ച്. ഡി അപേക്ഷ 15വരെ
സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്ക് 15വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ssus.ac.in.
ബി.ഫാം ഓപ്ഷൻ നൽകാം
സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്ക് പ്രവേശനത്തിന് www.cee.kerala.gov.in ൽ 17ന് വൈകിട്ട് മൂന്നു വരെ ഓപ്ഷൻ നൽകാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്തവരെ അലോട്ട്മെന്റിന് പരിഗണിക്കില്ല. വിവരങ്ങൾ വെബ്സൈറ്റിൽ.
ഹോമിയോ പി.ജി: ഉന്നത തസ്തികകളിൽ നേരിട്ടുള്ള നിയമനം
തിരുവനന്തപുരം: സർക്കാർ ഹോമിയോ മെഡിക്കൽ കോളേജുകളിലെ ഉന്നത തസ്തികകളിൽ നേരിട്ടുള്ള നിയമനം നടത്തും. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തുടങ്ങിയ തസ്തികകൾ കാലിയായി കിടക്കുന്നതിനാൽ പി.ജി സീറ്റുകൾക്ക് അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടായിരുന്നു. ഹോമിയോ കോളേജുകളിൽ വർഷങ്ങളായി റിക്രൂട്ട്മെന്റ് നടത്താത്തതിനാൽ സ്ഥാനക്കയറ്റം വഴി ഉന്നത തസ്തികകൾ നികത്താനാവുമായിരുന്നില്ല. ഇതോടെ തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ കോളേജുകളിലെ 25 പി.ജി സീറ്റുകൾക്ക് ആരോഗ്യ സർവകലാശാലയുടെ അംഗീകാരം നഷ്ടമാവുന്ന സ്ഥിതിയുണ്ടായി. ഇതോടെയാണ് പി.എസ്.സി വഴി നേരിട്ടുള്ള നിയമനത്തിന് സർക്കാർ തീരുമാനിച്ചത്. നിയമന നടപടി തുടങ്ങിയെന്നും ആറുമാസത്തിനകം തസ്തികകളിലെല്ലാം നിയമനം നടത്തുമെന്നും സർക്കാർ സർവകലാശാലയ്ക്ക് സത്യവാങ്മൂലം നൽകിയതോടെ പ്രവേശനത്തിന് അനുമതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |